കൊച്ചി: പിറവം സെന്റ് മേരീസ് വലിയപള്ളിക്ക് പൊലീസ് സംരക്ഷണം നൽകാനുള്ള ഉത്തരവ് ചാപ്പലുകൾക്കും കുരിശടികൾക്കും ബാധകമാണോയെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. പള്ളിയുടെ ഭരണം, കൈകാര്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കിൽ ഹർജിക്കാർക്ക് ബന്ധപ്പെട്ട കോടതിയെ സമീപിക്കാനാവുമെന്ന് വ്യക്തമാക്കിയാണ് ഡിവിഷൻബെഞ്ച് ഹർജി തള്ളിയത്. ഫാ. സ്കറിയ വട്ടക്കാട്ടിൽ ഉൾപ്പെടെയുള്ളവരാണ് ഹർജി നൽകിയത്.