valentine

കൊച്ചി: വാലന്റൈൻസ് ഡേ ആഘോഷങ്ങൾക്ക് കൂടുതൽ തിളക്കമേകി ജോയ്ആലുക്കാസിന്റെ സ്‌പെഷ്യൽ വാലന്റൈൻസ് ഡേ കളക്ഷൻ 'ബീ മൈൻ ഹാർട്ട് ടു ഹാർട്ട്.' വാലന്റൈൻസ് ദിനത്തിൽ മനസിനിഷ്ടപ്പെടുന്ന ആഭരണ സൃഷ്ടികൾ ജോയ്ആലുക്കാസ് എക്‌സ്‌ക്ലൂസിവ് വാലന്റൈൻസ് ഡേ കളക്ഷനുകളിൽ നിന്നും സമ്മാനമായി നൽകാം. സംശുദ്ധ സ്വർണ്ണത്തിൽ ഹാർട്ട് തീമിലുള്ള പെൻഡന്റുകൾ, മോതിരങ്ങൾ, കമ്മലുകൾ, വളകൾ എന്നിവയും വജ്രങ്ങളിൽ വളകൾ എന്നിവയാണ് ഈ ലിമിറ്റഡ് എഡിഷൻ കളക്ഷനിൽ ജോയ്ആലുക്കാസ് ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ ഡിസൈനുകളിൽ ലേറ്റസ്റ്റ് ട്രെന്റുകൾ ഉൾക്കൊള്ളിച്ച് അസാമാന്യ കലാചാതുരിയും സർഗ്ഗാത്മകതയും സമന്വയിക്കുന്നവയാണ് 2021 കളക്ഷൻ. തിരഞ്ഞെടുത്ത പർച്ചേയ്‌സുകൾക്കൊപ്പം സൗജന്യ ഗോൾഡ് കോയിൻ, എക്‌സ്‌ചേഞ്ച് ഓഫർ തുടങ്ങി മറ്റനേകം അത്യാകർഷകമായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

പ്രമോഷൻ കാലയളവിൽ, 50, 000 രൂപ വിലയുള്ള ഡയമണ്ട്, അൺകട്ട് ജ്വല്ലറി പർച്ചേയ്‌സുകൾക്കൊപ്പം ഒരു ഗ്രാം സ്വർണ നാണയം സമ്മാനമായി നൽകും. ഉപഭോക്താക്കൾ ഏത് ജ്വല്ലറിയിൽ നിന്നും പർച്ചേയ്‌സ് ചെയ്ത സ്വർണ്ണാഭരണങ്ങളും ഉയർന്ന മൂല്യത്തിൽ ജോയ്ആലുക്കാസ് ഷോറൂമുകളിൽ എക്‌സ്‌ചേഞ്ച് ചെയ്ത് 916 സ്വർണ്ണാഭരണങ്ങളാക്കി മാറ്റി വാങ്ങാം. വർധിച്ചുവരുന്ന സ്വർണ്ണവിലയിൽ നിന്നും സുരക്ഷ നേടാൻ അഡ്വാൻസ് ബുക്കിംഗ് സൗകര്യവും ജോയ്ആലുക്കാസ് ഉറപ്പ് നൽകുന്നു. ഈ ഓഫറുകൾ ഫെബ്രുവരി 15 വരെ എല്ലാ ജോയ്ആലുക്കാസ് ഷോറൂമുകളിലും ലഭ്യമാണ്.

നിരവധി പ്രതിസന്ധികൾ അതിജീവിക്കുന്നതിനൊപ്പം പ്രിയപ്പെട്ടവരുടെയും അവരുമൊത്തുള്ള സമയത്തിന്റെയും പ്രാധാന്യം മനസ്സിലാക്കി തന്ന വർഷമാണ് കടന്നുപോയത്. വെല്ലുവിളികൾ അനേകം നേരിട്ട കാലഘട്ടത്തെ അതിജീവിക്കാൻ നമ്മെ സഹായിച്ചത് പ്രിയപ്പെട്ടവരുടെസ്‌നേഹമാണ്. അവരുടെ ഹൃദയം ആഗ്രഹിച്ച സമ്മാനങ്ങൾ നൽകുന്നതിനുള്ള അസുലഭ അവസരമാണിത്. ജോയ്ആലുക്കാസ്'ബീ മൈൻ ഹാർട്ട് ടു ഹാർട്ട് 2021' കളക്ഷനുകളിൽ നിന്നും ഹൃദയപൂർവ്വം പ്രിയപ്പെട്ടവർക്ക് സമ്മാനിക്കൂ.

ജോയ്ആലുക്കാസ്

ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ

ജോയ് ആലുക്കാസ്