profit

കൊച്ചി​: ഡിസംബർ 31 ന് അവസാനിച്ച ത്രൈമാസികത്തിൽ ധനലക്ഷ്മി ബാങ്കി​ന് 11.81 കോടി രൂപയുടെ അറ്റാദായം. ഈ സാമ്പത്തിക വർഷത്തിലെ ഒമ്പതു മാസക്കാലയളവിലെ ലാഭം 31.91 കോടി രൂപയാണ്.
മൂന്നാം പാദത്തിലെ മാത്രം പ്രവർത്തന ലാഭം 32.22 കോടി രൂപയും നടപ്പുസാമ്പത്തിക വർഷത്തിലെ ആകെ പ്രവർത്തന ലാഭം 109.19 കോടി രൂപയുമാണ്.
ബാങ്കിന്റെ മൊത്തം ബിസിനസ് 18293 കോടി രൂപയിലെത്തി. 2019 ഡിസംബറിനെക്കാൾ 3.40 % വളർച്ചയാണ് ബാങ്ക് വാർഷികാടിസ്ഥാനത്തിൽ രേഖപ്പെടുത്തിയത്.
വാർഷികാടിസ്ഥാനത്തിൽ ബാങ്കിന്റെ മൊത്തം നിക്ഷേപത്തിൽ 5.94 % വും ചെറുകിട വായ്പ്പകളിൽ 6.17 % വും വർദ്ധന രേഖപ്പെടുത്തി.
സ്വർണപ്പണയ വായ്പ്പകളിന്മേൽ ബാങ്ക് ഒരു വർഷത്തിനുള്ളിൽ 48 .63 % വളർച്ച കൈവരിച്ചു. തുടർച്ചയായി ലാഭം കൈവരിക്കുന്ന പത്താമത്തെ ത്രൈമാസികമാണി​ത്.