പറവൂർ: ഏഴു കിലോഗ്രാം കഞ്ചാവുമായി ചേന്ദമംഗലം കൂട്ടുകാട് കളത്തിൽ ലിബിൻ (29), മടപ്ലാതുരുത്ത് അരയപറമ്പിൽ ദീപേഷ് (35) എന്നിവരെ എക്സൈസ് അറസ്റ്റുചെയ്തു. ഇവരിൽ നിന്ന് ഒന്നരകിലോ ഹാഷിഷ് ഓയിലും പിടികൂടി. പട്രോളിംഗിനിടെയാണ് ഇവർ പിടിയിലായത്. തമിഴ്നാട്ടിൽ നിന്നു പച്ചക്കറി വണ്ടിയിൽഎത്തിച്ചശേഷം ബൈക്കിൽ കറങ്ങിനടന്നു വിൽക്കുകയായിരുന്നു. ഇരുവരെയും ഇന്നു കോടതിയിൽ ഹാജരാക്കും. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.