കൊച്ചി: സംരംഭകർക്ക് ഇന്നത്തെ പ്രത്യേക കാലഘട്ടത്തിൽ ബിസിനസ് ഇൻഷ്വറൻസ് അനിവാര്യവും ഏറ്റവും സുരക്ഷിതമായ മാർഗവുമാണെന്ന് ധനകാര്യ വിദഗ്ദ്ധൻ ഡോ. അനിൽ മേനോൻ. കെ.എം.എ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിസിനസുകൾ തകരുന്നെന്ന് പറയുന്നത് ശരിയല്ല. ബിസിനസ് മോഡലുകളാണ് പരാജയപ്പെടുന്നത്. ബിസിനസിലേക്ക് കടക്കും മുമ്പ് വേണ്ടത്ര ധനകാര്യ സാക്ഷരത നേടണമെന്ന് അദ്ദേഹം പറഞ്ഞു. കെ.എം.എ പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ അദ്ധ്യക്ഷ വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എസ്.ആർ. നായർ, ജോയിന്റ് സെക്രട്ടറി ആൾജിയേഴ്‌സ് ഖാലിദ് എന്നിവർ സംസാരിച്ചു.