കളമശേരി: കളമശേരി എച്ച്.എം.ടിയിലെ സെക്യുരിറ്റി ജീവനക്കാർ നടത്തിവന്ന സമരം പിൻവലിച്ചു. ജീവനക്കാർ ഉന്നയിച്ച ആവശ്യങ്ങൾ കരാർ കമ്പനി അംഗീകരിച്ചതോടെയാണ് സമരം പിൻവലിച്ചത്. കേരള സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിംകഗ് വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു)വിന്റെ ആഭിമുഖ്യത്തിലായിരുന്നു ജീവനക്കാർ സമരം നടത്തിയിരുന്നത്. എച്ച്.എം.ടിയിലെ സെക്യൂരിട്ടി ജീവനക്കാരുടെ ദുരിതം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

മുടങ്ങാതെ ശമ്പളം, ഇ.എസ്.എ.പി.എഫ് വിഹിതം സമയത്തു തന്നെ അടക്കുകയും അതത് മാസത്തിലെ ശമ്പള സ്ലിപ് നൽകുമെന്നും അനധികൃതമായി ശമ്പളത്തിൽ കുറവ് ചെയ്യില്ലെന്നും തണ്ടർ ഫോഴ്സ് മാനേജ്മെന്റ് ഉറപ്പു നൽകിയതായി നേതാക്കൾ പറഞ്ഞു. മാനേജുമെന്റ് പ്രതിനിധികളായ കമാണ്ടർ അനിൽ നായർ,ഡി .ജി .എം, ജി .സുരേഷ് കുമാർ, ഡോക്ടർ നിക്സൻ എന്നിവരും യൂണിയൻ നേതാക്കളായ അഡ്വ.മുജീബ് റഹ്മാൻ, പി കൃഷ്ണദാസ് , ടി .ടി .രതീഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.