mohanan
കെ.എസ്.കെ.ടി.യു പ്രതിഷേധ സമരം ജില്ലാ പ്രസിഡന്റ് എം.കെ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: കേന്ദ്ര ബഡ്ജറ്റിൽ തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ അങ്കമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പ്രകടനത്തിന് ശേഷം ടി.ബി ജംക്ഷനിൽ ചേർന്ന പൊതുയോഗം കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് എം .കെ .മോഹനൻ ഉദ്ഘാടനം ചെയ്തു. രാജു അമ്പാട്ട് കെ പി റെജീഷ് , റ്റി വൈ എല്യാസ്, മേരി ആൻറണി ,ഗ്രേസി ദേവസ്സി ,പി .എൻ .ജോഷി ,ലത ശിവൻ ,കെ.എ. കുരിയാക്കോസ് എന്നിവർ പ്രസംഗിച്ചു.