കൊച്ചി: കൊവിഡ് മൂലം പ്രതിസന്ധിയിലായ പരമ്പരാഗത നെയ്ത്തുകാർ തങ്ങളുടെ ഉല്പന്നങ്ങളുമായി നേരിട്ട് വില്പനയ്ക്കെത്തി. വെസ്റ്റ് ബംഗാൾ, മധ്യപ്രദേശ്, കച്ച് ഗുജറാത്ത്, തെലങ്കാന, കർണ്ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ നിന്നുള്ളവരാണിവർ. വളഞ്ഞമ്പലം എന്റെ ഭൂമിയിൽ ഫെബ്രുവരി 15 വരെയാണ് ഹാൻഡ്ലൂം മേള.

ഗുജറാത്തിലെ കച്ച്, വെസ്റ്റ് ബംഗാൾ ജംദാനി മസ്ലിൻ, മധ്യപ്രദേശിലെ മഹേശ്വരി സിൽക്‌സ്, തെലങ്കാനയിലെ പോച്ചമ്പിള്ളി ഇക്കത്, പോർഗയ് ട്രൈബൽ എംബ്രോയിഡറി, ഓർഗാനിക് കോട്ടൺ തുടങ്ങി​യവ ഇവി​ടെ ലഭ്യമാണ്.