chennithala
ഐശ്വര്യ കേരളയാത്രക്ക് അങ്കമാലിയിൽ നൽകിയ സ്വീകരണയോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കുന്നു

അങ്കമാലി: കേരളത്തിലേത് സ്വകാര്യ കൺസൾട്ടൻസി സർക്കാരാണെന്നും ഏജൻസികളാണ് എല്ലാം നിയന്ത്രിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരള യാത്രക്ക് അങ്കമാലിയിൽ നൽകിയ സ്വീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സമരങ്ങളിലൂടെ വളർന്ന് വന്ന പിണറായി വിജയന് ഇന്ന് സമരങ്ങളോട് പുച്ഛമാണ്. നരേന്ദ്ര മോദിയും പിണറായിയും ഇക്കാര്യത്തിൽ ഒരേ തൂവൽ പക്ഷികളെപ്പോലെയാണ്.

ജനദ്രോഹ നടപടികളുടെ കാര്യത്തിൽ ബി.ജെ.പിയും എൽ.ഡി.എഫും മത്സരിക്കുകയാണ്. പിൻവാതിലിലൂടെ 3 ലക്ഷം നിയമനം നടത്തി. നോക്കുകുത്തിയാക്കിയ പി.എസ്.സിയും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും പിരിച്ചുവിടുന്നതാണ് നല്ലതെന്നും ചെന്നിത്തല പറഞ്ഞു.യോഗത്തിൽ റോജി ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.പി.സി.വിഷ്ണുനാഥ്, ബെന്നി ബഹനാൻ എം.പി, എം.എം.ഹസ്സൻ, വി.ഡി.സതീശൻ, പി.സി.ചാക്കോ, ജി.ദേവരാജൻ ,കെ.ബാബു, ജോണി നെല്ലൂർ, പി.സി.വിഷ്ണുനാഥ്, ഷിബു തെക്കുംപുറം, ലതിക സുഭാഷ്, ടി.ജെ.വിനോദ്, കെ.പി.ധനപാലൻ, ഫ്രാൻസീസ് ജോർജ്, ഡൊമിനിക് പ്രസന്റേഷൻ, ഹൈബി ഈഡൻ, വി​.പി​.സജീന്ദ്രൻ തുടങ്ങി​യവർ പങ്കെടുത്തു.