
കൊച്ചി: നവജീവൻ പ്രേഷിത സംഘം ഒന്നാം വാർഷികം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മേരി റെയ്ച്ചൽ അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യക്കിറ്റുകളുടെ വിതരണം കുമ്പളങ്ങി മാർട്ടിൻ ആന്റണി നിർവ്വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി പി.എ.പീറ്റർ, ഫാ. ആന്റണി തളുതറ, ബെന്നി പുളിക്കൻ, സെക്രട്ടറി ലിജി ജോഷി ,കോ-ഓർഡിനേറ്റർ ജോൺ വള്ളനാട്ട്, ഷീല ജോൺസൺ എന്നിവർ സംസാരിച്ചു.