കുറുപ്പംപടി: സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് നൽകുക, കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക, വർഗ്ഗീയതയെ ചെറുക്കുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, പഴയ പെൻഷൻ പുനസ്ഥാപിക്കുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക തുടങ്ങീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സും, അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതിയുടേയും നേതൃത്വത്തിൽ ഓടക്കാലി - രായമംഗലം - വെങ്ങോല കാൽനട ജാഥയുടെ ഒന്നാം ദിവസ പര്യടനം നടത്തി.ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് വി.കെ. ജിൻസ് ക്യാപ്ടനായ പര്യടനം ചെറുകുന്നത്ത് വച്ച് അശമന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി ഉദ്ഘാടനം ചെയ്തു. വൈകിട്ട് 5 ന് രായമംഗലം കവലയിൽ സമാപിച്ചു. രണ്ടാം ദിവസത്തെ കാൽജാഥ രാവിലെ 9 ന് അറക്കപ്പടിയിൽ ആരംഭിച്ച് വൈകിട്ട് 5 ന്പാത്തിപ്പാലത്ത് അവസാനിക്കും. ആക്ഷൻ കൗൺസിലിന്റേയും സമരസമിതിയുടേയും നേതാക്കളായ എം.എ വേണു , പി.വി. സുനിജ , പ്രതീഷ് ഗോപി, കെ.ആർ.സുധാകരൻ, പോൾ വർഗ്ഗീസ്, എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.