മൂവാറ്റുപുഴ: ആനിക്കാട് കിഴക്കേ ഉപകനാൽ(നടുക്കര) ഇന്ന് രാവലെ 11.30 ന് ജലസേജന വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും.എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ആയവന പഞ്ചായത്തിലൂടെ കടന്ന് പോകുന്ന എം.വി.ഐ.പിയുടെ മൂവാറ്റുപുഴ ബ്രാഞ്ച് കനാലിന്റെ ഉപകനാലായ ആനിക്കാട് ഡിസ്ട്രിബ്യൂട്ടറിയുടെ 310 മീറ്റർ ചെയിനേജിൽ കാവിശ്ശേരിപ്പീടികയിൽ നിന്നും ആരംഭിച്ച് ആവോലി പഞ്ചായത്തിലെ നടുക്കര തോടിൽ അവാസിനിക്കുന്ന കനാലിന് 1.855കി.മീറ്റർ നീളമുള്ള കനാലിന്റെ നിർമ്മാണമാണ് പൂർത്തിയായത്. 3.65കോടി രൂപ അനുവദിച്ചിരിക്കുന്നത്.