
കൊച്ചി: വാളയാറിൽ പീഡനത്തിനിരയായ ദളിത് സഹോദരിമാരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിന്റെ അന്വേഷണം സി.ബി.ഐക്കു വിട്ട സർക്കാർ വിജ്ഞാപനത്തിൽ വ്യക്തത തേടി ഇരകളുടെ അമ്മ നൽകിയ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കാൻ മാറ്റി.
മൂത്തകുട്ടിയുടെ മരണത്തെക്കുറിച്ചുള്ള കേസിന്റെ അന്വേഷണം മാത്രമാണ് സി.ബി.ഐക്കു വിട്ടതെന്ന് വിജ്ഞാപനത്തിൽ പറയുന്നുണ്ട്. ഇളയ കുട്ടിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണവും സി.ബി.ഐക്കു വിടണമെന്ന് അമ്മയുടെ ഹർജിയിൽ പിഴവു തിരുത്തി പുതിയ വിജ്ഞാപനം ഇറക്കിയെന്ന് സർക്കാർ അഭിഭാഷകൻ വിശദീകരിച്ചപ്പോൾ അത് ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇന്നലെ ഹർജി പരിഗണനയ്ക്കു വന്നെങ്കിലും വിജ്ഞാപനം ഹാജരാക്കിയില്ല. തുടർന്നാണ് ഇന്നത്തേക്ക് മാറ്റിയത്.