കാലടി: മഞ്ഞപ്ര ചന്ദ്രപ്പുര ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കൊടിമരം നശിപ്പിച്ചതായി പരാതി. കൊടിമരം അറുത്ത് മാറ്റിയ നിലയിലാണ്. കൊടിമരം നശിപ്പിച്ച സാമൂഹ്യ ദ്രോഹികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം പ്രസിഡന്റ് സിജു ഈരാളി, ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ എന്നിവർ ആവശ്യപ്പെട്ടു.