മൂവാറ്റുപുഴ: സാമൂഹ്യനീതി വകുപ്പ് കുറ്റകൃത്യത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളുടെ പുനരധിവാസത്തിന് സ്വയം തൊഴിൽ പദ്ധതിയിൽ ധനസഹായം അനുവദിക്കും. ജില്ലയിൽ 20000രൂപ വീതം അഞ്ച് പേർക്കാണ് സഹായം നൽകുന്നത്. അപേക്ഷകർ കുറ്റകൃത്യത്തിന് ഇരയായി ഗുരുതരമായി പരിക്ക് പറ്റിയ വ്യക്തിയോ, കുറ്റകൃത്യത്തിന് ഇരയായി മരണപ്പെടുന്ന ആളുടെ ഭാര്യ, ഭർത്താവ്, അവിവാഹിതരായ മകൻമകൾ എന്നിവരോ ആയിരിക്കണം. കുടുംബത്തിന്റെ വാർഷീക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. കുറ്റകൃത്യം നടന്ന് അഞ്ചുവർഷത്തിനകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം ജില്ലാ പ്രൊബേഷൻ ഓഫീസിലോ, മൂവാറ്റുപുഴ ജില്ലാ പ്രൊബേഷൻ ഓഫിസിലോ ബന്ധപ്പെടണം. വിവരങ്ങൾക്ക് 04842425249, മൂവാറ്റുപുഴ ജില്ലാ പ്രൊബേഷൻ ഓഫീസ്9747572163.