mathurakezhagu-vadakkekar
കുഞ്ഞിത്തൈ നന്മ ഗ്രൂപ്പ് കൃഷിയിറക്കിയ മധുരകിഴങ്ങ് വിളവെടുക്കുന്നു

പറവൂർ: ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി വടക്കേക്കര ഗ്രാമപഞ്ചായത്ത്, കൃഷിഭവന്റെ സഹകരണത്തോടെ നടപ്പാക്കുന്ന മധുര ഗ്രാമം പദ്ധതിയിൽ കുഞ്ഞിത്തൈയിൽ നന്മ ഗ്രൂപ്പ് കൃഷിയിറക്കിയ മധുരകിഴങ്ങിന്റെ വിളവെടപ്പ് പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽ ഉദ്ഘാടനം ചെയ്തു. മിനി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞിത്തൈ സർവീസ് ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കിയ കൃഷി നൂറ് ശതമാനം വിജയം കണ്ടതായി മധുര ഗ്രാമം പദ്ധതിക്ക് നേതൃത്വം നൽകിയ കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ ഡോ. ജി. ബൈജു പറഞ്ഞു. ഭൂകൃഷ്ണ, ശ്രീഅരുൺ, ശ്രീവരുൺ, ശ്രീ കാഞ്ഞങ്ങാട് എന്നീ നാല് ഇനങ്ങളാണ് കൃഷി ചെയ്തത്. ഇതിൽ ബീറ്റ്റൂട്ടിന്റെ സ്വഭാവഗുണത്തോടു കൂടിയ ഭൂകൃഷ്ണയിൽ രോഗപ്രതിരോധ ശേഷി നൽകുന്ന ആന്തോസയാനിൻ 100 ഗ്രാമിൽ 90 മില്ലിഗ്രാം എന്ന തോതിൽ വിളവ് ലഭിച്ചു. ഡോ. ഡി. ജഗനാഥൻ, വി.ആർ. ശശാങ്കൻ, ബാങ്ക് പ്രസിഡന്റ് ടി.കെ. ബാബു, വൈസ് പ്രസിഡന്റ് ജോർജ് തച്ചിലകത്ത്, കൃഷി അസിസ്റ്റന്റുമാരായ എസ്.കെ. ഷിനു, കെ.എസ്. ചിത്ര എന്നിവർ പങ്കെടുത്തു.