പെരുമ്പാവൂർ: വാഴക്കുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതികളിൽ ഉൾപ്പെടുന്ന പശുവളർത്തൽ സ്പിൽ ഓവർ പദ്ധതിയുടെ ഗുണഭോക്ത ലിസ്റ്റിൽ ആദ്യ 50 ക്രമനമ്പറുകളിൽ ഉൾപ്പെട്ടവർ അപേക്ഷയും അനുബന്ധ രേഖകളും ഈ മാസം 17ന് മുൻപായി മഞ്ഞപ്പെട്ടി മൃഗാശുപത്രിയിൽ ഹാജരാക്കണം. അർഹരായവരിൽ നിന്ന് ലിസ്റ്റിലെ മുൻഗണന അനുസരിച്ച് ആദ്യ 10 പേരെ പരിഗണിക്കുന്നതാണെന്ന് മഞ്ഞപ്പെട്ടി വെറ്റനറി സർജൻ അറിയിച്ചു.