
തൃപ്പൂണിത്തുറ : പുതിയകാവ് ചോറ്റാനിക്കര പാതയിലെ അഗസ്ത്യാശ്രമം ബസ് കാത്തിരിപ്പ് കേന്ദ്രം നാശത്തിന്റെ വക്കിൽ. തൂണുകളും മേൽക്കൂരയും തരുമ്പെടുത്ത നിലയിലാണ്. റോഡിന് ഉയരം കൂട്ടിയപ്പോൾ തള്ളിയ ചെളിയും റോഡ് പണി അവശിഷ്ടങ്ങളും ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇതുമൂലം ആയുർവേദ ആശുപത്രിയിലെത്തുന്നവർ പൊരിവെയിലത്ത് ബസ് കാത്ത് നിൽക്കേണ്ട സ്ഥിതിയാണ്. ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി അറ്റകുറ്റപ്പണി നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.