accident-paravur-
അപകടത്തിൽ തകർന്ന മിനി ലോറി.

പറവൂർ: ദേശീയപാതയിൽ പറവൂർ മുനിസിപ്പൽ കവലയിൽ ലോറിയുടെ പിന്നിൽ മിനി ലോറി ഇടിച്ചു മൂന്നു പേർക്കു പരിക്കേറ്റു. ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് അപകടം. കവലയിലെ ട്രാഫിക് സിഗ്നലിൽ ലോറി ബ്രേക്ക് ഇട്ടപ്പോൾ പിന്നാലെ വന്ന മിനി ലോറി ഇടിക്കുകയായിരുന്നു. മിനി ലോറിയുടെ മുൻഭാഗം പൂർണമായി തകർന്നു. ഇതിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശികളായ അബ്ദുൽ ലത്തീഫ്, അബ്ദുൽ നിസ്സാർ, ജംഷീർ അഹമ്മദ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല. അപകടത്തെത്തുടർന്ന് മിനി ലോറിയിൽ കുടുങ്ങിപ്പോയ ഇവരെ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് അരമണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്.