പെരുമ്പാവൂർ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നിലപാടുകൾ തുറന്നു കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് യു.ഡി.എഫ്. പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലിന് സുഭാഷ് മൈതാനിയിൽ സ്വീകരണം നൽകും. നിയോജക മണ്ഡലത്തിലെ പത്ത് മണ്ഡലങ്ങളിൽ നിന്നായി വിവിധ കേന്ദ്രങ്ങളിൽ നിന്ന് പ്രവർത്തകർ പങ്കെടുക്കും. അറയ്ക്കപ്പടിയിൽ നിന്ന് ആരംഭിച്ച് സുഭാഷ് മൈതാനിയിൽ എത്തിച്ചേരും. സ്വീകരണ പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ കൂടിയ യു.ഡി.എഫ് നിയോജകമണ്ഡലം നേതൃയോഗം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എം.പി. അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിളളി എം.എൽ.എ, കെ.പി.സി.സി. ജനറൽ സെക്രട്ടറി ടി.എം. സക്കീർ ഹുസൈൻ, യു.ഡി.എഫ്. കൺവീനർ ഒ. ദേവസി, നേതാക്കളായ മനോജ് മൂത്തേടൻ, കെ.എം.എ. സലാം, എം.യു. ഇബ്രാഹിം, ജോർജ് കിഴക്കുമശേരി, ബേസിൽ പോൾ, വി.എം. ഹംസ, പോൾ ഉതുപ്പ്, ബാബു ജോൺ എന്നിവർ പ്രസംഗിച്ചു.