കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ കുറ്റ, കുന്നത്തുനാട് പഞ്ചായത്തിലെ പള്ളിമുകൾ കോളനികളിലെ നവീകരണ പദ്ധതികൾ മുഖ്യമന്ത്റി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കുറ്റയിൽ കമ്മ്യൂണിറ്റി ഹാളിന്റെ ശിലാഫലകം വി.പി. സജീന്ദ്രൻ എം.എൽ.എ അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ, വൈസ് പ്രസിഡന്റ് അനു അച്ചു. ജില്ലാ പഞ്ചായത്തംഗം ലിസി അലക്‌സ്, അംഗങ്ങളായ ജൂബിൾ ജോർജ്, ബെന്നി പുത്തൻവീടൻ, കെ.കെ. മൊയ്തീൻ, എം.കെ. വർഗീസ്, എം.എൻ. അബ്ദുൾ കരിം, ലിസി സ്ലീബ, പട്ടികജാതി വികസന ഓഫീസർ വിത്സൻ മത്തായി എന്നിവർ സംസാരിച്ചു.