v-shyini-57

കൊച്ചി : ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് വി. ഷേർസിയുടെ സഹോദരിയും തൃശൂർ മുൻ അഡിഷണൽ ജില്ലാ ജഡ്ജിയുമായ മുളങ്കുന്നത്തുകാവ് കോഞ്ചേരി റോഡ് അനുഗ്രഹയിൽ വി. ഷൈനി (57) നിര്യാതയായി. തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ സർജനായ ഡോ. പി.ജെ. ബാബുവാണ് ഭർത്താവ്. മക്കൾ: അഖില ബാബു, അമൃത ബാബു.

കോട്ടയം, ഏറ്റുമാനൂർ, ഇൗരാറ്റുപേട്ട എന്നിവിടങ്ങളിൽ മജിസ്ട്രേട്ടായിരുന്നു. കോഴിക്കോട്, തിരൂർ എന്നിവിടങ്ങളിൽ സബ് ജഡ്‌ജിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തൃശൂരിൽ അഡി. ജില്ലാ ജഡ്‌ജിയായിരിക്കെ സ്വമേധയാ വിരമിച്ചു. കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ഡോ. ഷേർളി വാസു, മാക്‌സ്‌വെൽ (റിട്ട. ചീഫ് മാനേജർ, എസ്.ബി.ഐ) എന്നിവരാണ് മറ്റു സഹോദരങ്ങൾ.