കോലഞ്ചേരി: സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സംയുക്ത സംഘടനകളുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ നടത്തി.പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക,കേരളത്തിലെ ജനപക്ഷനയങ്ങൾക്ക് കരുത്തുപകരുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക തുടങ്ങിയ മുദ്റാവാക്യങ്ങളുമായാണ് ജാഥ നടത്തിയത്.തിരുവാണിയൂർ മുൻപഞ്ചായത്ത് പ്രസിഡന്റ് കെ. സി. പൗലോസ് ഉദ്ഘാടനം ചെയ്തു.എ.എൻ സിജിമോളും,അജിനാരായണനും ജാഥ നയിച്ചു.ആർ.വി.സതീഷ് കുമാർ,ഷാജിമോൻ, അരുൺഘോഷ്,എൻ.എം.രാജേഷ്, കെ.കെ.സജീവ് ,സജിമോൻ,ശ്യാമളവർണ്ണൻ തുടങ്ങിയവർ സംസാരിച്ചു.