കൊച്ചി: കേന്ദ്ര ഭവൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് സെന്റർ ദേശീയ വിദ്യാഭ്യാസനയം 2020 എന്ന വിഷയത്തിൽ പ്രധാന അദ്ധ്യാപകർക്കായി ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വിദ്യാഭ്യാസ ശില്പശാല സംഘടിപ്പിച്ചു. പത്മവിഭൂഷൺ ഡോ.കെ. കസ്തൂരിരംഗൻ ഉദ്ഘാടനം ചെയ്തു.
ഭാരതീയ വിഭ്യാഭവൻ കൊച്ചി കേന്ദ്രം ഡയറക്ടർ ഇ. രാമൻകുട്ടി, ചെയർമാൻ സി.എ. വേണുഗോപാൽ സി. ഗോവിന്ദ്, കോ ഓർഡിനേറ്റർ ജയ ജേക്കബ്, ഭവൻസ് എളമക്കരയിലെ പ്രധാന അദ്ധ്യാപിക സുനിത എസ് എന്നിവർ സംസാരിച്ചു.