കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ട്‌സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) എറണാകുളം ബ്രാഞ്ചിന് ദേശീയ പുരസ്‌കാരം. കഴിഞ്ഞ വർഷത്തെ പ്രവർത്തന മികവിലാണ് രാജ്യത്തെ 167 ബ്രാഞ്ചുകിളിൽനിന്നും എറണാകുളം ബ്രാഞ്ച് ഒന്നാമതെത്തിയത്. 54 വർഷത്തിനിടെ ഇത് എട്ടാം തവണയാണ് എറണാകുളം ബ്രാഞ്ച് ദേശീയ തലത്തിൽ ഒന്നാമതെത്തുന്നത്. എറണാകുളം ബ്രാഞ്ച് ചെയർമാൻ റോയി വർഗീസും സെക്രട്ടറി കെ.വി. ജോസും രാജ്യസഭാ എം.പി അരുൺസിംഗിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. സി.എ വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രവർത്തനത്തിന് ദേശീയതലത്തിൽ രണ്ടാം സ്ഥാനം നേടിയതിനുള്ള പുരസ്‌ക്കാരം സിക്കാസ ചെയർമാൻ അലൻ ജോസഫും ഏറ്റുവാങ്ങി.
ദേശീയ പ്രസിഡന്റ് അതുൽ കുമാർ ഗുപ്ത, മുൻപ്രസിഡന്റ് ഫ്രഫുല പി. ചാജേദ്, സെൻട്രൽ കൗൺസിൽ അംഗം ബാബു ഏബ്രാഹം കള്ളിവയലിൽ, ചെയർമാൻ ഡി.സി. ജെയിൻ, മുൻ ചെയർമാനും റിജണൽ കൗൺസിൽ അംഗവുമായ ജോമോൻ കെ. ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.