fact

കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്‌ട് നടപ്പുവർഷത്തെ ഒക്ടോബർ - ഡിസംബർ പാദത്തിൽ 136.71 കോടി രൂപയുടെ ലാഭം നേടി. 2019ലെ സമാനപാദ ലാഭം 10.8 കോടി രൂപയായിരുന്നു. ഏപ്രിൽ-ഡിസംബറിൽ ലാഭം 202.22 കോടി രൂപയാണ്.

നടപ്പുവർഷം ആദ്യ ഒമ്പതുമാസത്തിൽ ഫാക്‌ടംഫോസിന്റെ ഉത്പാദനം 6.2 ലക്ഷം മെട്രിക് ടണ്ണിൽ നിന്നുയർന്ന് 6.44 ലക്ഷം മെട്രിക് ടണ്ണിലെത്തി. അമോണിയം സൾഫേറ്റ് ഉത്പാദനം 1.58 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 1.76 ലക്ഷം മെട്രിക് ടണ്ണായും മെച്ചപ്പെട്ടു. ഫാക്‌ടംഫോസിന്റെ വില്പന 6.1 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 6.98 ലക്ഷം മെട്രിക് ടണ്ണിലേക്കും അമോണിയം സൾഫേറ്റ് വില്പന 1.67 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 1.88 ലക്ഷം മെട്രിക് ടണ്ണിലേക്കും വർദ്ധിച്ചത് കമ്പനിക്ക് നേട്ടമായി. 2,348 കോടി രൂപയാണ് ഏപ്രിൽ-ഡിസംബറിൽ വിറ്റുവരവ്. ഇത്, സർവകാല റെക്കാഡാണ്.