cycle

കൊച്ചി: റോഡ് സുരക്ഷാ ബോധവത്ക്കരണ മാസത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് കൊച്ചി സതേൺ നേവൽ കമാൻഡിന്റെ (എസ്.എൻ.സി) കീഴിലുള്ള സ്‌കൂൾ ഫോർ നേവൽ എയർമാൻ (എസ്.എഫ്.എൻ.എ), നാവിക ആസ്ഥാനത്ത് നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് സൈക്ലിംഗ് റാലി നടത്തി. കമാൻഡർ ബി. കെ. പ്രശാന്ത് റാലി ഫ്ലാഗ് ഒഫ് ചെയ്തു. മട്ടാഞ്ചേരിയിലെ ജോയിന്റ് ആർ.ടി.ഒ ജെബി എൽ. ചെറിയാൻ പങ്കെടുത്തു. തുടർന്ന് ഫോർട്ട്‌കൊച്ചി ബീച്ച് ശുചീകരിച്ചു.