തൃക്കാക്കര : പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ ആൺകുട്ടികൾക്കായി പണികഴിപ്പിച്ചിട്ടുള്ള പോസ്റ്റ്‌മെട്രിക് ഹോസ്റ്റലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. പട്ടിക ജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി എ. കെ ബാലൻ അദ്ധ്യക്ഷനായ ചടങ്ങിൽ ധനമന്ത്രി ഡോ.തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സംഘടിപ്പിച്ച ചടങ്ങിൽ അൻവർ സാദത്ത് എം. എൽ. എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ആലുവ മുനിസിപ്പൽ ചെയർമാൻ എം. ഒ ജോൺ, കൗൺസിലർ സാനിയ തോമസ്, എറണാകുളം ജില്ലാ പട്ടിക ജാതി വികസന ഓഫീസർ സന്ധ്യ. കെ എന്നിവർ പ്രസംഗിച്ചു.