കൊച്ചി: കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗങ്ങളെ നിയമിച്ചതിൽ ലത്തീൻ സമുദായത്തിന് പ്രാതിനിത്യം നൽകാതിരുന്നതിൽ പ്രതിഷേധിച്ച് കേരള ലാറ്റിൻ കത്തോലിക്ക് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. യോഗത്തിൽ കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷെറി ജെ.തോമസ്, എബി കുന്നേപറമ്പിൽ, ഇ.ഡി. ഫ്രാൻസീസ്, ജെ സഹായദാസ്, ടി.എ. ഡാൽഫിൻ, എസ് ഉഷാകുമാരി, അജു ബി. ദാസ്, ബിജു ജോസി, എം.സി. ലോറൻസ്, ജസ്റ്റീന ഇമ്മാനുവൽ, പൂവം ബേബി, ജോൺ ബാബു, ജസ്റ്റിൻ ആന്റണി, വിൻസ് പെരിഞ്ചേരി, അഡ്വ. ജസ്റ്റിൻ കരിപ്പാട്ട്, ജോർജ് നാനാട്ട്, ഷൈജ ടീച്ചർ എന്നിവർ പങ്കെടുത്തു.