
കൊച്ചി: എറണാകുളം പ്രസ് ക്ലബ് ആസ്റ്റർ മെഡ്‌സിറ്റിയുമായി ചേർന്ന് മാദ്ധ്യമ പ്രവർത്തകർക്കായി നടപ്പാക്കുന്ന ആരോഗ്യ പദ്ധതിയുടെ പ്രിവിലേജ് കാർഡുകൾ വിതരണം ചെയ്തു. പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ നടൻ അജു വർഗീസ് വിതരണോദ്ഘാടനം നിർവഹിച്ചു. എ.സി.വി ന്യൂസ് സീനിയർ ക്യാമറാമാൻ ജോബി കളപ്പുര അജു വർഗീസിൽ നിന്നും ആദ്യ കാർഡ് ഏറ്റുവാങ്ങി.
പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു അദ്ധ്യക്ഷനായിരുന്നു. ആസ്റ്റർ മെഡ് സിറ്റി സി.ഇ.ഒ അമ്പിളി വിജയരാഘവൻ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പി.ആർ ജോൺ, വാർഡ് കൗൺസിലർ മനു ജേക്കബ്, പ്രസ് ക്ലബ് സെക്രട്ടറി പി. ശശികാന്ത്, ജീവൻ ടി.വി ന്യൂസ് എഡിറ്റർ കൃഷ്ണദാസ് പി. മേനോൻ തുടങ്ങിയവർ സംസാരിച്ചു.