ആലുവ: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എം.എസ്.സി ഫാർമസി കെമിസ്ട്രി അഞ്ചാം റാങ്ക് നേടിയ ചുണങ്ങംവേലി സഹൃദയപുരം നെറ്റിക്കാടൻ വീട്ടിൽ സജിയുടെ മകൾ ആൻമേരി സജിയെ കീഴ്മാട് 15-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. ആലുവ മുൻസിപ്പൽ ചെയർമാൻ എം.ഒ. ജോൺ ഉപഹാരം കൈമാറി. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് പി.ജെ. സുനിൽകുമാർ, പീറ്റർ നരികുളം, കെ.എ. പൗലോസ്, വിനോദ് ജോസ്, കുര്യൻ ജോർജ്, പൗലോസ് നേരെവീട്ടിൽ, ബെന്നി മാത്യു, കുഞ്ഞിപോൾ കണിയൊടിക്കൽ, ജോർജ് പോൾ, ടോണി കെ പോൾ, പ്രിൻസ് ആത്തപ്പിള്ളി തുടങ്ങിയവർ സംബന്ധിച്ചു.