കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ കാണിനാട് - കു​റ്റ റോഡിൽ മാലിന്യം തള്ളുന്നത് പതിവായി. പ്ലാസ്​റ്റിക് ചാക്കുകളിലും കവറുകളിലും നിറച്ച മാലിന്യം രാത്രി കാലങ്ങളിലാണ് വാഹനങ്ങളിൽ കൊണ്ടുവന്ന് തള്ളുന്നത്. മാലിന്യ ചാക്കിനു മുകളിൽ വാഹനങ്ങൾ കയറിയിറങ്ങുന്നതോടെ മാലിന്യം റോഡിൽ ചിതറിക്കിടക്കുന്നതും പതിവാണ്. മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.