ആലുവ: മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് പുള്ളുവന്മാരെ പിഴിയുന്നതായി പരാതി. ക്ഷേത്രത്തിലെ നാഗത്തറക്ക് സമീപം ഇരുന്ന് നാഗപ്പാട്ട് പാടുന്ന പുള്ളുവന്മാരിൽ നിന്നും അമിതമായി തറവാടക ഈടാക്കുന്നതായാണ് പരാതി. പരമ്പരാഗതമായി പുള്ളുവൻപാട്ട് പാടുന്നവരുടെ എണ്ണം കുറയുന്നതിനിടെയാണ് ദേവസ്വം ബോർഡിന്റെ ഇരുട്ടടിയും ഉണ്ടായിരിക്കുന്നത്. ഇത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും.സവാവ് ദിനമായതിനാൽ കൂടുതൽ ഭക്തർ ക്ഷേത്രത്തിലെത്തിയെന്നും അതിനാൽ കൂടുതൽ വരുമാനം ലഭിച്ചെന്നുമാണ് ദേവസ്വം ബോർഡിന്റെ കണ്ടുപിടുത്തം. എന്നാൽ ഇത്തരത്തിൽ ഒരിക്കലും വിശേഷദിവസങ്ങളിൽ പോലും തറവാടക കൂട്ടിയിട്ടില്ലെന്നും പുള്ളുവന്മാർ പറയുന്നു.
അത്താണി സ്വദേശികളായ നാഗമ്മയും മകൾ സിന്ധുവും മറ്റ് ചില ബന്ധുക്കളുമാണ് ഇവിടെ സർപ്പപ്പാട്ട് പാടാനെത്തുന്നത്. അതേസമയം, നാഗപ്പാട്ട് പാടുന്നവരുടെ സമ്മതത്തോടെയാണ് വാവ് ദിനമായ ഇന്നലെ തറവാടക കൂട്ടി വാങ്ങിയതെന്ന് മണപ്പുറം ദേവസ്വം ഓഫീസർ ഗണേശരൻ പോറ്റി പറഞ്ഞു. പുളുവന്മാരിൽ നിന്നും അമിത തറവാടക ഈടാക്കുന്ന ദേവസ്വം ബോർഡിന്റെ നടപടി പിൻവലിക്കണമെന്ന് ആലുവ നഗരസഭ കൗൺസിലർ പി.എസ്. പ്രീത ആവശ്യപ്പെട്ടു.
തറവാടക ഈടാക്കുന്നു
നേരത്തെ നാഗത്തറക്ക് സമീപം പുള്ളുവൻപാട്ട് പാടുന്നവരിൽ നിന്നും ദേവസ്വം പണം ഈടാക്കിയിരുന്നില്ല. പിന്നീട് ആഴ്ച്ചയിൽ 100 രൂപ ഫീസ് നിശ്ചയിച്ചു. അതാത് കാലത്തെ മണപ്പുറം ദേവസ്വം ഓഫീസർമാരാണ് ഫീസ് നിശ്ചയിക്കുന്നത്. കുറച്ചുനാൾ മുമ്പ് ആഴ്ച്ചയിൽ 100 രൂപ എന്നത് ദിവസേന 100 രൂപയാക്കി ഉയർത്തി. ഇതോടെ വരുമാനം കുറഞ്ഞ പുള്ളുവന്മാർ നാഗപ്പാട്ട് ഉപേക്ഷിക്കാൻ ആലോചിക്കുന്നതിനിടെയാണ് ഇന്നലെ 250 രൂപ ഫീസ് വാങ്ങിയത്. മാ