
കൊച്ചി : ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് എ.എം. ഷെഫീഖ് ഇന്ന് ഒൗദ്യോഗിക പദവിയിൽ നിന്നു വിരമിക്കും. ഹൈക്കോടതിയിൽ നടക്കുന്ന ഫുൾ കോർട്ട് റഫറൻസിൽ യാത്ര അയപ്പു നൽകും.
കോട്ടയം അതിരമ്പുഴ സ്വദേശിയായ ജസ്റ്റിസ് എ.എം. ഷെഫീഖ് എറണാകുളം ഗവ. ലാ കോളേജിൽ നിന്നാണ് നിയമ ബിരുദം നേടിയത്. 1983 ൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. 2011 നവംബർ എട്ടിനാണ് കേരള ഹൈക്കോടതിയിൽ അഡി. ജഡ്ജിയായി ചുമതലയേറ്റത്. 2012 ഡിസംബറിൽ സ്ഥിരം ജഡ്ജിയായി. സഭാ തർക്കവുമായി ബന്ധപ്പെട്ട കേസുകളിലും സ്വാശ്രയ കോളേജ് പ്രവേശനം, ഫീസ് തുടങ്ങിയ കേസുകളിലും അടുത്തിടെ വിധി പറഞ്ഞത് ജസ്റ്റിസ് എ.എം. ഷെഫീഖ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചുകളാണ്.