jebi-mether
കെ.പി.എസ്.ടി.എ ആലുവ സബ് ജില്ല സമ്മേളനം നഗരസഭ വൈസ് ചെയർപേഴ്‌സൺ ജെബി മേത്തർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എയ്ഡഡ് സ്കൂൾ അദ്ധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കണമെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ആലുവ സബ് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. കോടതിയുടെയും, സർക്കാരിന്റെയും ഉത്തരവുകൾ ഉണ്ടായിട്ടും എയ്ഡഡ് സ്‌ക്കുൾ അദ്ധ്യാപക നിയമനങ്ങൾ സർക്കാർ അംഗീകരിക്കാത്തത് പ്രതിഷേധാർഹമാണെന്നും സമ്മേളനം ചൂണ്ടികാട്ടി.

ആലുവ നഗരസഭ വൈസ് ചെയർപേഴ്‌സൺ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് പ്രീതിമോൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.പി. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഉപജില്ല സെക്രട്ടറി മാർട്ടിൻ ജോസഫ്, ഷിബി ശങ്കർ, ബിജു വർഗ്ഗീസ്, ലാക്ടോ ദാസ്, ഷക്കീല ബീവി, വി.കെ. ലത, രഞ്ജിത്ത് മാത്യു, എൻ.എച്ച്. ജബ്ബാർ, ടി.എ. മുരളി, സി.എ. അംബ്രോസ് തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികളായി പ്രീതിമോൾ (പ്രസിഡന്റ്), മാർട്ടിൻ ജോസഫ് (സെക്രട്ടറി), ടി.എ. മുരളി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.