b
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി ഉദ്ഘാടനം പ്രസിഡന്റ് ബേസിൽ പോൾ നിർവഹിക്കുന്നു

കുറുപ്പംപടി: പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ അവസാന പാദ പദ്ധതിയായ 2021-22 വാർഷിക പദ്ധതി രൂപീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പോരായ്മകൾ പരിഹരിച്ചു കൊണ്ടുള്ള ഒരു സമീപനത്തിനാണ് ഈ വാർഷിക പദ്ധതിയിൽ ഊന്നൽ നൽകിയിരിക്കുന്നത്. കാർഷിക മേഖലയിലും, ആരോഗ്യ രംഗത്തും, സാമൂഹിക ക്ഷേമ രംഗത്തും, പാർപ്പിട മേഖലയിലും, മാലിന്യ സംസ്കരണ രംഗത്തും, സ്ത്രീ ശാക്തീകരണ രംഗത്തും, പട്ടിക ജാതി പട്ടിക വർഗ മേഖലയിലും ഒട്ടേറെ മാറ്റങ്ങൾക് വഴി തെളിക്കുന്ന പദ്ധതി നിർദ്ദേശങ്ങളാണ് 2021-22 വർഷത്തേക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്.കൂവപ്പടി ബ്ലോക്ക് പഞ്ചായത് വൈസ് പ്രസിഡന്റ് മോളി തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത് മെമ്പർ ശാരദ മോഹൻ, വികാസ് പദ്ധതി രേഖ പ്രകാശനം ചെയ്തു. വികസന കാര്യസ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.എം സലിം ഉദ്ഘാടന പ്രസംഗം നിർവഹിച്ചു.മുടക്കുഴ പഞ്ചായത് പ്രസിഡന്റ് പി പി അവറാച്ചൻ, ശശികല, സി ജെ ബാബു, അനീഷ്, ഷൈമി വർഗീസ്, മിനി ബാബു തുടങ്ങിയവർ സന്നിഹിതരായി.