കൂത്താട്ടുകുളം: കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾ തിരുത്തുക, പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുതുലക്കുന്നത് അവസാനിപ്പിക്കുക, കേരള സർക്കാരിന്റെ ജനപക്ഷ നയങ്ങൾക്ക് ശക്തി പകരുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ആക്ഷൻ കൗൺസിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥക്ക് തുടക്കമായി. ഇലഞ്ഞിയിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു ഉദ്ഘാടനം ചെയ്തു.വി.ജെ പീറ്റർ അദ്ധ്യക്ഷനായി.കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.മാഗി, ജില്ല സെക്രട്ടറി ഏലിയാസ് മാത്യു,എ.എസ് രാജൻ, ക്യാപാടനായ എൻ.ജി.ഒ യൂണിയൻ ജില്ല വൈസ് പ്രസിഡന്റ് ഷീല.പി.എൻ, വൈസ് ക്യാപാ്ടൻ എ.വി.മനോജ്,എൻ.ജി.ഒ യൂണിയൻ ഏരിയ പ്രസിഡന്റ് രാഗേഷ് പിള്ള, സോജിൻ ജോൺ,സന്തോഷ് കോരപ്പിള്ള, ശ്രീജി തോമസ് തുടങ്ങിയവർ സംസാരിച്ചു.രണ്ടാം ദിവസത്തെ ജാഥ കൂത്താട്ടുകുളത്തു നിന്നും ആരംഭിച്ച് കാക്കൂർ അമ്പലപ്പടിയിൽ സമാപിച്ചു. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ ഉദ്ഘാടനം ചെയ്തു.എസ് ശ്രീനിവാസൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം ജോർജ്,വർഗീസ് മാണി ,എം.കെ ശശി തുടങ്ങിയവർ സംസാരിച്ചു.