
ആലങ്ങാട് : യുവാക്കളെ അധിക്ഷേപിക്കുന്ന മുഖ്യമന്ത്രി നാടിനപമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരള യാത്രയ്ക്ക് കളമശേരി മണ്ഡലത്തിലെ മാളികം പീടികയിൽ ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് ചെറുപ്പക്കാർ തൊഴിലിനായി പി.എസ്.സിയുടെ നിയമന ഉത്തരവ് കാത്തിരിക്കെ ഇഷ്ടക്കാർക്ക് പിൻവാതിൽ വഴി നിയമനം നടത്തിക്കൊണ്ടിരിക്കുകയാണ്. പരാജയ ഭീതി മൂലം സംസ്ഥാനത്ത് സി.പി.എം ശക്തമായ വർഗീയ പ്രചരണം നടത്തുന്നു. ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ ശബരിമലയിൽ ചവിട്ടിമെതിച്ചു.ബി.ജെ.പിയുടെയും സി.പി.എമ്മിന്റേയും ഒരേ സ്വരമാണ്. സംസ്ഥാനത്ത് ഇപ്പോൾ യു.ഡി.എഫ് തരംഗമാണെന്നും വൻ ഭൂരിപക്ഷത്തോടെ ഭരണം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.സമ്മേളനം പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. വി.കെ ഇബ്രാഹിംകുഞ്ഞ് എം.എൽ എ അദ്ധ്യക്ഷത വഹിച്ചു.