sunny

കൊച്ചി: മുൻകൂർ പണം വാങ്ങിയശേഷം നിശ്ചയിച്ച പരിപാടിയിൽ നിന്ന് പിന്മാറി വഞ്ചിച്ചെന്നച്ചെന്ന കേസിൽ നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. നടിയുടെയും പരാതിക്കാരുടെയും ബാങ്കിടപാടുകൾ‌ ക്രൈം ബ്രാഞ്ച്‌ പരിശോധിച്ചു തുടങ്ങി. പരാതിയും പണമിടപാടും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കാണ് നടിയെ വീണ്ടും ചോദ്യം ചെയ്യുന്നതെന്ന്‌ അന്വേഷണ സംഘം പറഞ്ഞു.

സ്റ്റേജ് പരിപാടികളുടെ കോ-ഓർഡിനേറ്റർ പെരുമ്പാവൂർ സ്വദേശി ഷിയാസ്‌ മുഹമ്മദാണ്‌ സണ്ണി ലിയോണിനെതിരെ പരാതി നൽകിയത്‌. പണം മുടക്കിയത്‌ ഷിയാസല്ലെന്ന്‌ ക്രൈംബ്രാഞ്ച്‌ കണ്ടെത്തി. പണം നിക്ഷേപിച്ചവരെ തിരിച്ചറിഞ്ഞു. ഇവരുടെ ബാങ്ക്‌ അക്കൗണ്ടുകൾ പരിശോധിക്കുമെന്നും ചോദ്യം ചെയ്യുമെന്നും ക്രൈംബ്രാഞ്ച്‌ എസ്.‌പി. ടോമി സെബാസ്‌റ്റ്യൻ പറഞ്ഞു. സണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ 24ന്‌ ഹൈക്കോടതി പരിഗണിക്കും.