ഏലൂർ: ഏലൂർ ദേശീയ വായനശാലയുടെ വിചാര ജാലകത്തിൽ വനിതാ വേദി ഒരുക്കുന്ന 'ലിംഗസമത്വവും സ്ത്രീ സുരക്ഷയും ' എന്ന വിഷയത്തിൽ അഡ്വ.ഒ.എം.ശാലിന മുഖ്യപ്രഭാഷണം നടത്തും. ഇന്ന് വൈകുന്നേരം 5.30ന് വായനശാല അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി രമാദേവി അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ഉപാദ്ധ്യക്ഷ ലീലാ ബാബു ഉദ്ഘാടനം ചെയ്യും. കൗൺസിലർ ചന്ദ്രിക, രാജൻ, വിദ്യ.വി.മേനോൻ ദീപ്തി ബിജു എന്നിവർ സംസാരിക്കും.