മൂവാറ്റുപുഴ : സുരക്ഷിത നീന്തൽ പരിശീലന പദ്ധതി സ്കൂളുകളിൽ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. മൂവാറ്റുപുഴ ടൂറിസം സഹകരണ സംഘവും മൂവാറ്റുപുഴ സ്വിമ്മിംഗ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച തീരം സുരക്ഷിത ജനസൗഹൃദ സുരക്ഷിത നീന്തൽ പരിശീലന കളരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉല്ലാസ് തോമസ്. ആരക്കുഴ മൂഴികടവിൽ നടന്ന ചടങ്ങിൽ സ്വിമ്മിംഗ് ക്ലബ് പ്രസിഡന്റ് സാബു പി വാഴയിൽ അദ്ധ്യക്ഷത വഹിച്ചു. എൽദോ ബാബു വട്ടക്കാവിൽ, പോൾ ലൂയിസ്, ഷാജി പ്ലോട്ടില, വൈ. അൻസാരി, രഞ്ജിത്ത് പി.ആർ, കേരള പത്രപ്രവർത്തക അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് നെൽസൺ പനക്കൽ, അമൽ ജോൺസൺ, ജോപോൾ ജോൺ, ലിൻസ് ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
.