
കൊച്ചി: സിമന്റ്. കമ്പി, മെറ്റൽ തുടങ്ങിയ നിർമ്മാണ വസ്തുക്കളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ചും വില നിയന്ത്രണ അതോറിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടും കെട്ടിട നിർമാതാക്കളുടെ സംഘടനയായ ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ പണിമുടക്കി.
കരാറുകാരും കെട്ടിട നിർമാതാക്കളും നിർമാണ മേഖലയിലെ സ്ഥാപനങ്ങളും പണിമുടക്കിൽ പങ്കെടുത്തു. ബിൽഡേഴ്‌സ് അസോസിയേഷൻ കൊച്ചി സെന്റർ ചെയർമാൻ ജോളി വർഗീസ്, മുൻ സംസ്ഥാന ചെയർമാൻ പ്രിൻസ് ജോസഫ്, സെക്രട്ടറി സുനിൽകുമാർ, മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫസൽ അലി എന്നിവർ സംസാരിച്ചു.