food

കൊച്ചി: നാരൻ ചെമ്മീൻ ബിരിയാണി, നാടൻ താറാവ് മപ്പാസ്, കരിമീൻ ഫിഷ്‌മോളി, കക്കയിറച്ചി തോരൻ... പാലടപ്രഥമൻ പേരുകേട്ട് കൊതിക്കേണ്ട. കൊച്ചിയിലെ കായലോര ഗ്രാമങ്ങളിലെ കർഷകരിൽ നിന്നും സംരഭിച്ച് കേരള തനിമയോടെ തയ്യാറാക്കുന്ന വിഭവങ്ങൾ ഒരു ഫോൺ കോളിൽ വീട്ടിലെത്തും.

ഡി.റ്റി.പി.സി. യുടെ പ്രമോഷണൽ സപ്പോർട്ടോടെ എറണാകുളം ബോട്ട്‌ ജെട്ടി കായലോരത്ത് ആരംഭിച്ചിട്ടുള്ള ടൂറിസ്റ്റ് ഡസ്‌ക് എന്ന സ്ഥാപനത്തിന്റെ എത്തിനിക് 'ഫുഡ് ടേക്ക് എവെ കൗണ്ടർ' ആണ് കായൽ വിഭവങ്ങളുടെ കലവറയൊരുക്കി കാത്തിരിക്കുന്നത്.
സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്റെ ലക്ഷ്യങ്ങളിലൊന്നായ കേരളത്തിന്റെ പൈതൃക രുചി വിനോദ സഞ്ചാരമേഖലയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായാണ് ഡി.ടി.പി.സി ഈ സംരംഭത്തിന് സഹകരിക്കുന്നത്. ഒപ്പം കൊവിഡ് വ്യാപനം മൂലം സ്തംഭനത്തിലായ ടൂറിസം വ്യവസായത്തിന് പുത്തനുണർവുണ്ടാക്കുകയെന്ന ലക്ഷ്യവുമുണ്ട്.
ഓരോ വിഭവത്തിനും 150 രൂപ മുതൽ 200 രൂപ വരെയാണ് വില ഈടാക്കുന്നത്. ബോട്ട് ജെട്ടിയിലെ ടൂറിസ്റ്റ് ഡസ്‌കിന്റെ ജൈവ കലവറയിൽ നിന്നും വിഭവങ്ങൾ പാഴ്‌സലായി നഗരാതിർത്തിയിലെ വീടുകളിലും ഫ്ലാറ്റുകളിലും നേരിട്ട് എത്തിച്ച് കൊടുക്കും. ആവശ്യക്കാർ ഒരു ദിവസം മുൻപേ ഫോണിൽ ബുക്ക് ചെയ്യണം. വിളിക്കേണ്ട നമ്പർ: 9847044688