കൊച്ചി: മാദ്ധ്യമ പ്രവർത്തകർക്കായി തേവര സേക്രഡ് ഹാർട്ട് കോളേജും പ്രസ് ക്ലബും ചേർന്ന് സംഘടിപ്പിക്കുന്ന എസ്.എച്ച് മീഡിയ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് രണ്ടാം സീസൺ മാർച്ച് 11ന് ആരംഭിക്കും. സംസ്ഥാനത്തെ വിവിധ മാദ്ധ്യമ സ്ഥാപനങ്ങൾ എസ്.എച്ച് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന മീഡിയ കപ്പിൽ മാറ്റുരയ്ക്കും. 50,000 രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് 30,000 രൂപയുടെ ക്യാഷ് പ്രെെസും മികച്ച ബാറ്റ്സ്മാൻ, ബൗളർ, വിക്കറ്റ് കീപ്പർ, ഫീൽഡർ തുടങ്ങിയ വ്യക്തിഗത പ്രകടനങ്ങൾക്ക് അവാർഡും നൽകും. എസ്.എച്ച് കോളേജ് പ്രിൻസിപ്പൽ റവ. ഫാദർ ഡോ. പ്രശാന്ത് പാലക്കാപ്പിള്ളിൽ, പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു, സെക്രട്ടറി പി ശശികാന്ത്, ബാബു ജോസഫ്, മീഡിയ കപ്പ് കോർഡിനേറ്റർമാരായ ജിപ്സൺ സിഖേരെ, സുജിത് നാരായണൻ, ഡോ. സന്ദീപ് സണ്ണി, നിഷിത എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.