seminar

കൊച്ചി: ക്രെെസ്തവ പൈതൃക ചരിത്ര സാംസ്‌കാരിക വേദി തമസ്‌കരിക്കപ്പെടുന്ന പൈതൃകം എന്ന സെമിനാർ സംഘടിപ്പിച്ചു. ഫോർട്ടുകൊച്ചിയിലെ ബാസ്​റ്റിൻ ബംഗ്ലാവിൽ 13ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള പൈതൃക മ്യൂസിയത്തിൽ പോർത്തൂസ് മലബാറിക്കസിന്റെ രചയിതാവും സസ്യശാസ്ത്രജ്ഞനുമായ മത്തേവൂസ് പാതിരിയുടെ സംഭാവനകൾ മറയ്ക്കപ്പെട്ടത് ചരിത്രത്തോടു ചെയ്യുന്ന കടുത്ത അപരാധമാണെന്ന് സെമിനാർ കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെയും സാംസ്‌കാരിക വകുപ്പുമന്ത്രിയുടെയും ശ്രദ്ധ പതിയണമെന്നും ഇതിനെതിരെ ഗൂഢാലോചന നടത്തിയവരെ തുറന്നു കാണിക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യൻ കാത്തലിക് പ്രസ് കൗൺസിൽ പ്രസിഡന്റ് ഇഗ്‌നേഷ്യസ് ഗൊൺസാൽവസ് ഉദ്ഘാടനം ചെയ്തു. പൈതൃക പ്രസിഡന്റ് ഫെലിക്‌സ് ജെ പുല്ലൂടൻ മോഡറേ​റ്ററായി. അലക്‌സ് ആട്ടുള്ളിൽ, ബേസിൽമുക്കത്ത്, മേഴ്‌സി ജോർജ്, ബാബു ഈരത്തറ, മാത്യു പി.ജെ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു.