കളമശേരി: നിർദ്ധനരായ രോഗികൾക്ക് വീൽ ചെയറും മറ്റ് വൈദ്യസഹായ ഉപകരണങ്ങളും നൽകുന്നതിന്റെ പ്രവർത്തനോദ്ഘാടനം രമേശ് ചെന്നിത്തല നിർവഹിച്ചു. എറണാകുളം ഗവ.മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റ‌ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്. ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്ന പാവപ്പെട്ട രോഗികൾക്ക് മരുന്നുകൾ, ലാബ് ടെസ്റ്റുകൾ , സ്കാനിംഗ് , ഓപ്പറേഷനുകൾ തുടങ്ങിയ ആവശ്യങ്ങൾക്ക് സഹായം നൽകുന്നതിനു വേണ്ടി ജീവനക്കാർ ചേർന്ന് രൂപികരിച്ചിട്ടുള്ള സംഘടനയാണ്. ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ് എം.എൽ.എ , കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ്, രക്ഷാധികാരി ജമാൽ മണക്കാടൻ കോർഡിനേറ്റർ അനിൽകുമാർ, മുഹമ്മദ് ഷിയാസ് എന്നിവർ പങ്കെടുത്തു.