കൊച്ചി: പിന്നാക്ക വിഭാഗക്കാർക്കും ന്യൂനപക്ഷ സമുദായ അംഗങ്ങൾക്കുമായി ഡെമോക്രാറ്റിക്ക് ലേബർ പാർട്ടി രൂപികരിച്ചതായി ചെയർമാൻ അഡ്വ. ജോസി സേവ്യർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2020 ഡിസംബർ 18ന് പ്രാരംഭപ്രവർത്തനങ്ങൾ സമാഹരിച്ച പാർട്ടിക്ക് എല്ലാ ജില്ലകളിലും പ്രവർത്തക സമിതികളും 12 റീജിയണൽ കമ്മറ്റികളും പ്രവർത്തനം ആരംഭിച്ചു. 1352 സബ് റീജിയണൽ സമിതികൾ രൂപീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിൽ സജീവമായി പ്രവർത്തിക്കാനാണ് പാർട്ടി തീരുമാനം.