മൂവാറ്റുപുഴ: എറണാകുളം മഹാരാജാസ് കോളജിലെ രസതന്ത്ര വിഭാഗം അസി.പ്രൊഫസർ കെ.എസ്.ഫെമിന രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടി. മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്നും 'സ്‌പെഷ്യൽറ്റി പോളിനഫ് തൈലാമിൻ നാനോ കമ്പോസിറ്റുകൾ ' എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിനാണ് ഡോക്ടറേറ്റ്. മൂവാറ്റുപുഴ രണ്ടാർകര കാഞ്ഞിരത്താം തടത്തിൽ സെയ്ത് നഫീസ ദമ്പതികളുടെ മകളും ഒറ്റപ്പാലം പാറോക്കോട്ടിൽ മുജീബിന്റെ ഭാര്യയുമാണ്.