e
കഴിഞ്ഞ ദിവസം ബാറിനു സമീപം നടന്ന വാഹനാപകടം

കുറുപ്പംപടി: തിയേറ്റർപടി മുതൽ കുറുപ്പംപടി ടൗൺ വരെയുള്ള ഭാഗത്തു നിരന്തരം വാഹന അപകടം ഉണ്ടാകുന്നു. ഇന്നലെ ഫെഡറൽ ബാങ്കിന് മുൻവശത്തു കാറും ഇരുചക്രവാഹന യാത്രക്കാരിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.കഴിഞ്ഞദിവസം രണ്ടു ബൈക്ക് അപകടങ്ങൾ നടന്നനിരുന്നു. ഒന്ന് അതിരാവിലെ തിയേറ്റർ പടിയിലും, 12 മണിയോടുകൂടി പെട്രോൾ പമ്പിന് മുൻവശത്തും. രണ്ടിലും ബൈക്ക് യാത്രക്കാർക്കാണ് അപകടം സംഭവിച്ചത്. ഇവർ ആശുപത്രിയിലാണ്.കഴിഞ്ഞ ആഴ്ചയിൽ എല്ലാ ദിവസവും ഇവിടെ അപകടം നടക്കുന്നുണ്ട്.

അപകടത്തെക്കുറിച്ചു പരിസരത്തുള്ള വ്യാപാരികളും, വ്യാപാരിസംഘടന പ്രസിഡന്റ് ബേബി കിളിയായതും ചേർന്ന് ഒന്നും, രണ്ടും, പതിനെട്ടും വാർഡുകളിലെ മെമ്പർമാരോട് പരാതി പറഞ്ഞിരുന്നു.

അപകട കാരണം അനധികൃത പാർക്കിംഗ്

വഴിയരികിൽ തിരക്കുകൂടുന്നതും, വാഹനപാർക്കിംഗും, ഇരുവശത്തും ഉള്ള ബാറുകളിൽ നിന്നും പുറത്തേക്കും അകത്തേക്കും അലക്ഷ്യമായി വാഹനങ്ങൾ തിരിക്കുന്നതും അപകടത്തിന് കാരണമാകുന്നതായി സമീപത്തെ കച്ചവടകാർ പറഞ്ഞു.കൂടാതെ വലിയ കടകളിൽ പാർക്കിംഗ് സൗകര്യം ഇല്ലാത്തത് കുറുപ്പുംപടി ജംഗ്ഷനിൽ വൻ ഗതാഗതക്കുരുക്കിന് വഴിവയ്ക്കുന്നത് പതിവാണ്.ടൗണിൽ വൺവേ സംവിധാനം നടപ്പാക്കണമെന്നും റോഡിന്റെ ഇരുവശങ്ങളിലും ഉള്ള വാഹന പാർക്കിംഗ് അനുവദിക്കരുതെന്നും അതിനായി അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.