 
കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് 12 ാം വർഡിൽ സാഫല്യ കുടുംബശ്രീയുടെ നേതൃത്വത്തിൽ തുണി ബാഗ് നിർമ്മാണ യൂണിറ്റ് തുടങ്ങി. പഞ്ചായത്തംഗം കെ.കെ.മീതിയൻ ഉദ്ഘാടനം ചെയ്തു. നിസ്സാർ ഇബ്രാഹിം അദ്ധ്യക്ഷനായി. കുടുംബശ്രീ പ്രസിഡന്റ് ഫൗസിയ ഇസ്രത്ത് ,ജിഷ ഷാജി ,പി.പി.രാജൻ, സഫിയ മുഹമ്മദ്, ഉമ്മുക്കുൽസു തുടങ്ങിയവർ സംസാരിച്ചു.